കന്നഡയുടെ സൂപ്പര്‍സ്റ്റാറിന് നാട് വിട നല്‍കി; പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങ് പൂര്‍ത്തിയായി
ബെംഗളൂരു: കന്നഡയുടെ സൂപ്പര്‍സ്റ്റാറിന് നാട് വിട നല്‍കി. പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങ് പൂര്‍ത്തിയായി.
പിതാവ് രാജ്കുമാറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയില്‍ തന്നെയാണ് പുനീതിന്റെയും സംസ്‌കാരം നടന്നത്‌അ.ന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും എത്തിയിരുന്നു. സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിനുശേഷവും വലിയൊരു നീണ്ട നിരയാണ് കണ്ഡീരവ സ്റ്റുഡിയോയില്‍ തുടരുന്നത്.
- Advertisement -
ഹൃദയാഘാതത്തെ മൂലം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു പുനീത് കുമാറിന്റെ അന്ത്യം. വെള്ളിയാഴ്ച രാത്രി മുതല്‍ പുനീതിന്റെ ആരോഗ്യനില മോശമായിരുന്നു. രാവിലെ ജിമ്മിലെത്തി പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്. മരണവിവരം അറിഞ്ഞ ശേഷം ആശുപത്രിക്ക് കീഴില്‍ തടിച്ചുകൂടിയ ജനസാഗരം ആ മനുഷ്യനെ ബിഗ് സ്‌ക്രീനില്‍ സ്നേഹിച്ചവര്‍ മാത്രമല്ല. അദ്ദേഹത്തിലെ മനുഷ്യനെയും ആരാധിച്ചവരാണ്.
- Advertisement -