Ultimate magazine theme for WordPress.

മരക്കാർ റിലീസ്; ഒരു വട്ടം കൂടി ചർച്ച നടത്താൻ ഫിലിം ചേമ്പർ ശ്രമം, ഒത്തുതീർപ്പ് സാധ്യതകൾ പരിശോധിക്കുന്നു

0

തിരുവനന്തപുരം: മരക്കാർ റിലീസിന്റെ കാര്യത്തിൽ വീണ്ടും ഒത്തുതീർപ്പിന് ഫിലിം ചേമ്പർ ശ്രമം. നിർമ്മാതാവും ഫിയോക്കുമായി ഒരു വട്ടം കൂടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയമായിരുന്നു. ഒടിടി റിസീസ് സാധ്യത ഏറി നിൽക്കേ തിയേറ്ററർ റിലീസ് ഉറപ്പാക്കാനുള്ള അവസാന ശ്രമമാണ് ഈ ചർച്ച.

അഡ്വാൻസ് തുകയായി മരക്കാറിന് തിയറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ കഴിഞ്ഞ ചർച്ചയിൽ ആവശ്യപ്പെട്ടത്. പൃഥ്വിരാജിൻറെ സംവിധാനത്തിലെത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിന് സമാനതുകയാണ് അഡ്വാൻസ് ഇനത്തിൽ ലഭിച്ചിരുന്നത് എന്നറിയുന്നു. തിയറ്ററുകളിൽ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ രണ്ട് ആവശ്യങ്ങളിന്മേലും ഫിയോക്ക് തടസ്സമുന്നയിച്ചതോടെയാണ് കഴിഞ്ഞ ചർച്ച അവസാനിപ്പിച്ചത്.

- Advertisement -

നിവിൻ പോളി ചിത്രം കനകം കാമിനി കലഹവും ടൊവിനോ സിനിമ മിന്നൽ മുരളിയും ഇതിനകം ഒടിടി റീലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒടിടി പോരിൽ വിവിധി പ്‌ളാറ്റ് ഫോമുകൾ മരക്കാറിന് വെച്ചത് വമ്പൻ തുകയാണെന്നാണ് വിവരം. ഇത് മാത്രമല്ല അൻപത് ശതമാനം സീറ്റിലെ തിയേറ്റർ റിലീസ് ഗുണം ചെയ്യുമോ എന്ന സംശയവും മരക്കാർ നിർമ്മാതാക്കൾക്കുണ്ട്. ഫിയോക്ക് ആകട്ടെ മരക്കാർ പോലുള്ള ബിഗ് ബജറ്റ് ചിത്രം വഴി തിയറ്ററിലുണ്ടാകാവുന്ന തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.

 

- Advertisement -

Leave A Reply

Your email address will not be published.