നികുതി അടക്കാനുള്ള പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം നടൻ ജോജു ജോർജ്ജിനും ഉണ്ടെന്ന് ഹൈബി ഈഡൻ എംപി. എന്നാൽ മോദി- പിണറായി കൂട്ടുകെട്ടിൽ രാജ്യത്തും സംസ്ഥാനത്തും വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യതയാണെന്നും ഹൈബി പ്രതികരിച്ചു.
ഹൈബി ഈഡന്റെ വാക്കുകൾ-
ജോജു ജോർജിന്റെ സമരമാണ് മാധ്യമങ്ങളിൽ കണ്ടത്. നികുതി അടക്കാനുള്ള പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്നവുമാണ് കോൺഗ്രസ് ഉയർത്തികാട്ടിയത്. മോദി-പിണറായി കൂട്ടുകെട്ടിൽ ഇന്ന് പെട്രോൾ വില 110 കടന്നു. ഇതിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് വലിയ പങ്കുണ്ട്. ജനജീവിതം തടസ്സപ്പെട്ടെങ്കിൽ അതിനേയും അംഗീകരിക്കില്ല. പാർലമെന്റിലും വിഷയം അവതരിപ്പിച്ചിട്ടുണ്ട്.
- Advertisement -
ഇന്ധനവില വർദ്ധനവിനെതിരെയുള്ള കോൺഗ്രസ് സമരത്തിനെതിരെയാണ് നടൻ ജോജു ജോർജ് രോക്ഷാകുലനായത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. വൈറ്റിലയാണ് പ്രതിഷേധം.
‘മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താൻ സ്വരം ഉയർത്തിയത്’ എന്ന് ജോജു മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഒരിക്കലും വാർത്തയ്ക്ക് വേണ്ടിയല്ല. സാധാരണക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നതിനാൽവിഷയത്തിൽ ജോജു ജോർജിന് പിന്തുണയുമായി കൂടി നിന്ന ജനങ്ങളും എത്തിയിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന താരത്തിലാകരുത് സമരങ്ങൾ ചെയ്യേണ്ടത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
- Advertisement -