കൊച്ചി: വൈറ്റില ബൈപ്പാസിന് സമീപം വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീറും, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ച വാർത്ത ഞെട്ടലോടെയാണ് രാവിലെ കേരളം കേട്ടത്.
ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. യാത്രക്ക് മുൻപ് അൻസി തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഏറ്റവും ഹൃദയഭേദകമായി തന്നെ മാറിയത്. ഇറ്റ്‌സ് ടൈം ടു ഗോ, പോവാൻ സമയമായി എന്നായിരുന്നു അത്.
- Advertisement -