ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിനെപ്പോലെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടശേഷം ആരാധകൻ ജീവനൊടുക്കി. ബെന്നാർഘട്ടെ സ്വദേശിയായ കൈത്തറിത്തൊഴിലാളി രാജേന്ദ്ര (40) യാണ് മരിച്ചത്. തുടർന്ന് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തു. ഇതോടെ പുനീതിന്റെ മരണത്തിൽ മനംനൊന്തു മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേർ ജീവനൊടുക്കുകയും മൂന്ന് പേർ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുനീത് രാജ്കുമാർ (46) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കുടുംബം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. പുനീതിന്റെ കണ്ണുകൾ ലഭിച്ച നാലുപേരും കർണാടക സ്വദേശികളായ യുവാക്കളാണെന്നും ഡോക്ടർ അറിയിച്ചു.
- Advertisement -