Ultimate magazine theme for WordPress.

പ്രധാനമന്ത്രി കേദാർനാഥിൽ; പുനർനിർമ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു

0

ഡെറാഡൂൺ: കേദാർനാഥിലെ പുനർനിർമ്മിച്ച ആദി ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 അടി ഉയരമുള്ളതാണ് പുനർനിർമ്മിച്ച പ്രതിമ. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലാണ് ആദി ശങ്കരാചാര്യരുടെ സമാധി തകർന്നത്. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാർത്ഥിച്ചു. ഉത്തരാഖണ്ഡിൻറെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും.

കേദാർനാഥിലെ വികസനം ശങ്കരാചാര്യയുടെ കൃപയുടെ ഫലമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. അസാധാരണ ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച ജീവിതം. കേദാർനാദിലെ സന്ദർശനം വിവരണാതീതമാണ്. രാജ്യത്തിൻറെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്. ഭാരതീയ ദർശനം മാനവീയ സേവനത്തെക്കുറിച്ച് പറയുന്നു. ജീവിതത്തെ പൂർണ്ണതയിൽ കാണുന്നതാണ് ഭാരതീയ ദർശനം. ഇത് ലോകത്തെ അറിയിക്കാനാണ് ശങ്കരാചാര്യർ പ്രവർത്തിച്ചത്. പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കുന്നു. അയോധ്യയിൽ ക്ഷേത്രനിർമ്മാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അയോധ്യയ്ക്ക് അതിൻറെ പ്രൌഡി തിരിച്ചുകിട്ടുന്നു. വാരണാസിയിലും വലിയ മാറ്റങ്ങൾ വരികയാണെന്ന് മോദി പറഞ്ഞു.

- Advertisement -

കേദാർനാഥിൽ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോൾ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകൾ നടന്നു. ആദി ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെപ്പം ശ്രീ ശങ്കരാചാര്യ ജന്മക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷം ആയിരുന്നു ചടങ്ങുകൾ. ഭാരതത്തിലെ ആദ്യ സംസ്‌കാരിക പരിഷ്‌കർത്താവ് ശ്രീ ശങ്കരാചാര്യൻ ആണെന്ന് മന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രിയുടെ കേദാർനാഥിലെ പരിപാടി പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിൽ കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ആയിരത്തിലധികം ആളുകളാണ് മഹാ സമ്മേളനത്തിനായ് കാലടിയിൽ എത്തിയത്. കാലടിയിലെ ആഘോഷ പരിപാടികൾ വൈകിട്ട് വരെ നീണ്ടുനിൽക്കും

 

- Advertisement -

Leave A Reply

Your email address will not be published.