Ultimate magazine theme for WordPress.

മരയ്ക്കാർ അടഞ്ഞ അധ്യായം; ലിബർട്ടി ബഷീറിന് എന്തുവേണമെങ്കിലുമാകാം: ഫിയോക് പ്രസിഡന്റ്

0

തിയേറ്റർ ഉടമസ്ഥരുടെ സംഘടനയായ ഫിയോകിന്റെ എതിർപ്പ് മറികടന്ന് മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശിപ്പിക്കാൻ തയ്യാറാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബർട്ടി ബഷീർ. സിനിമയുടെ അണിയറ പ്രവർത്തകരോട് ഇത് സംബന്ധിച്ച് സംസാരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

”ഫിയോകിന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് അവർ. കേരളത്തിൽ 200 തിയേറ്ററുകളോളം ഞങ്ങളുടെ സംഘടനയുടെ കീഴിൽ വരുന്നുണ്ട്. പ്രിയദർശനോടും ആന്റണി പെരുമ്പാവൂരിനോടും ഇത് സംബന്ധിച്ച് സംസാരിക്കും. പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് കരാറുണ്ടാക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്.”

- Advertisement -

മരയ്ക്കാർ ചിത്രം തങ്ങളെ സംബന്ധിച്ച് അടഞ്ഞ അധ്യയമാണെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചു. ”ലിബർട്ടി ബഷീറിന് അദ്ദേഹത്തിന്റെ കയ്യിലുള്ള ഇരുനൂറോ രണ്ടായിരമോ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കാം. അത് അദ്ദേഹത്തിന്റെ അവകാശമാണ്. തങ്ങൾ എന്തായാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. ആന്റണി സംഘടനയിൽ രാജി സമർപ്പിച്ചിട്ടുണ്ട്. അതെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല”- വിജയകുമാർ പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.