കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്ബര്‍ 18 ഹോട്ടലില്‍ പൊലീസ് പരിശോധന. മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പരിശോധന.
ഹോട്ടലിലെ ഡി ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
- Advertisement -
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. അപകട സമയത്ത് കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്‌ദുള്‍ റഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. അബ്ദുള്‍ റഹ്മാന്‍ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക, കൂടാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നോ എന്നിവയും പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ ആന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്ബല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ കെ.എ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.
- Advertisement -