ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമില്‍ കേരളവും തമിഴ്നാടും സംയുക്തമായി പരിശോധന നടത്തിയതായി തെളിവ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ തീരുമാനപ്രകാരമാണ് പരിശോധന നടന്നത്.
ജൂണ്‍ 11ന് കേരള-തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തി. 15 മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ നടപടിക്കായി മരം മുറിക്കനുള്ള അനുമതി തേടി ഓണ്‍ലൈനില്‍ അപേക്ഷയും നല്കി.
- Advertisement -
മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഗുല്‍ഷന്‍ രാജാണ് കേരളത്തിന് കത്തയച്ചത്. ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബര്‍ മൂന്നിനാണ് കത്ത് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചത്.
- Advertisement -