മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗിന് റെക്കോർഡ് വിൽപ്പന: ആദ്യഘട്ടത്തിൽ ബുക്കിംഗ് ആശിർവാദ് സിനിമാസിന്റെ തീയേറ്ററുകളിൽ മാത്രം
തിരുവനന്തപുരം: മോഹൻലാൽ ചിത്രം മരക്കാറിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്ബാരൂന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കീഴിലുള്ള തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
പുലർച്ചെ നാല് മുതൽ ഫാൻസ് ഷോകൾ ഉൾപ്പെടെ നടത്തിയാണ് സിനിമ റിലീസിന് എത്തുന്നത്. കോഴിക്കോട്, പെരുമ്ബാവൂർ, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തീയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റു തീർന്നു.
- Advertisement -
420 ഓളം ഫാൻസ് ഷോകളാണ് സംസ്ഥാനത്ത് മാത്രം തീരുമാനിച്ചിട്ടുള്ളത്. അതിൽ 80 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. ഈ സാഹചര്യത്തിൽ കൂടുതൽ തീയേറ്ററുകളെ ഉൾപ്പെടുത്തി ഫാൻസ്സ്ഷോ കൂട്ടിച്ചേർക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ ഏറ്റവും മികച്ച സ്‌ക്രീനായ തിരുവനന്തപുരം ഏരീസ് പ്ലക്സിൽ ആദ്യ ദിനം 42 ഷോകളാണ് മരക്കാറിനായി ചാർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലെ പ്രധാന തീയേറ്ററുകളിലെല്ലാം തന്നെ 24 മണിക്കൂർ മാരത്തോൺ ഷോകളാണ് ചാർട്ട് ചെയ്തിരിക്കുന്നത്.
- Advertisement -