Ultimate magazine theme for WordPress.

50 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പിങ്ക് പൊലീസ് അപമാനിച്ച മൂന്നാം ക്ളാസുകാരി ഹൈക്കോടതിയില്‍

0

കൊച്ചി: തന്നെയും പിതാവിനെയും മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി മുദ്രകുത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചു.

മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയിലുണ്ട്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ സി.പി.രജിതയ്ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രന്റെ മകളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

പൊലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ എടുത്തെന്ന് ആരോപിച്ച രജിത തന്നെ കള്ളിയെന്ന് വിളിച്ച്‌ അപമാനിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. ആഗസ്റ്റ് 27നായിരുന്നു സംഭവം. പിന്നീട്, ഫോണ്‍ പൊലീസ് വാഹനത്തില്‍ തന്നെ കണ്ടെത്തിയെങ്കിലും മാപ്പ് പറയാന്‍ ഉദ്യോഗസ്ഥ തയ്യാറായില്ല. മാനസികമായി തകര്‍ന്ന തനിക്ക് കൗണ്‍സലിംഗിന് വിധേയയാകേണ്ടി വന്നു. രജിതയ്ക്കെതിരെ പൊലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് കൂടുതല്‍ സൗകര്യപ്രദമായ കൊല്ലത്തേക്കാണ്. രജിതയ്ക്കെതിരെ മാതൃകാപരമായ നടപടിക്ക് ഉത്തരവ് നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.