Ultimate magazine theme for WordPress.

മുട്ടുമടക്കി കേന്ദ്ര സർക്കാർ, കാർഷിക നിയമം പിൻവലിക്കുന്നതായി പ്രധാനമന്ത്രി

0

ദില്ലി: ഒരു വർഷം നീണ്ട കർഷകരുടെ സമരത്തിന് (Farmers protest) വിജയം. വിവാദ കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Narendra Modi) രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

 

ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

- Advertisement -

കർഷകരുടെ ആവശ്യങ്ങളോടും കർഷകരുടെ സമരത്തോടും മുഖം തിരിച്ച കേന്ദ്ര സർക്കാരിന് ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു. സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പലവേളയിലും പ്രതികരിച്ചത്. എന്നാൽ ഒടുവിൽ കേന്ദ്ര സർക്കാരനിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്.

- Advertisement -

Leave A Reply

Your email address will not be published.