കൊച്ചി: പോക്സോ കേസിലെ ഇരയ്ക്ക് സർക്കാർ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മാവേലിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹായർസക്കണ്ടറി സ്കൂൾ അധികൃതർക്ക് എതിരെയാണ് പരാതി. പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.
പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കേരള ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കേസിൽ ഇടപെട്ട ഹൈക്കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.
- Advertisement -