മലയാള സിനിമയിലെ താരസംഘടനയാണ് ‘അമ്മ‘ അസോസിയേഷൻ. ഇരുപത്തഞ്ച് വർഷത്തിലധികമായി അഭിനേതാക്കളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിൽ ഇപ്പോൾ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. ഒരിടവേളക്ക് ശേഷം താരങ്ങളെല്ലാം ഒത്തു കൂടിയ പരിപാടി കൂടിയായിരുന്നു ഇത്. നടി മഞ്ജു വാര്യരും പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു.
ഒരിടവേളയ്ക്കു ശേഷമാണ് ‘അമ്മ’ പൊതുയോഗത്തിൽ മഞ്ജു വാര്യർ പങ്കെടുക്കുന്നത്. സ്റ്റൈലിഷ് ലുക്കിലായിരുന്നു നടിയുടെ വരവ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങലിൽ വൈറലാകുകയാണ്. വർഷങ്ങളായി അമ്മയിൽ നിന്നും മഞ്ജു വാര്യർ വിട്ടുനിൽക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.