തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഓമിക്രോണ്‍ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനൊപ്പം യുകെയില്‍ നിന്നെത്തിയ അമ്മ, ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ എന്നിവരാണ് രണ്ട് പേര്‍.
ഇതിന് പുറമേ യുകെയില്‍ നിന്നെത്തിയ 27 കാരിക്കും നൈജീരിയയില്‍ നിന്നെത്തിയ 32കാരനുമാണ് ഓമിക്രോണ്‍ സ്ഥിരീകരിച്ചത്.
- Advertisement -
27 കാരി യുകെയില്‍ നിന്നെത്തി ക്വാറന്റീനിലായിരുന്നു. 32 കാരന്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ജനിതക പരിശോധന നടത്തിയത്.
ഇതോടെ സംസ്ഥാനത്തെ ഓമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി.
- Advertisement -