Ultimate magazine theme for WordPress.

കോവിഡ് ‘കരുതൽ ഡോസ്’; എടുക്കേണ്ട വാക്സീൻ ഏത്? എപ്പോൾ എടുക്കാം

0

കോവിഡ് ആശങ്കയെ മറികടക്കാനുള്ള ‘കരുതൽ ഡോസ്’ ഈ മാസം 10 മുതൽ വിതരണം ചെയ്യുകയാണ്. ആദ്യ പടിയായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികള്‍ക്കും 60 വയസ്സു‌ കഴിഞ്ഞ, രോഗങ്ങളുള്ളവർക്കുമാണ് നൽകുന്നത്. മുൻപു കുത്തിവച്ച അതേ വാക്സീൻ തന്നെ മൂന്നാം ഡോസായി നൽകുന്നതിനു പുറമേ, പുതിയൊരു വാക്സീൻ നൽകാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കരുതൽ ഡോസിനു സമയമാകുന്നവർക്കു ജനുവരി 10 മുതൽ എസ്എംഎസ് അയച്ചുതുടങ്ങുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. മുൻപ് എടുത്ത വാക്സീൻ ലഭ്യമാണെങ്കിൽ കരുതൽ ഡോസായി അതുതന്നെ സ്വീകരിക്കാനും അല്ലെങ്കിൽ ലഭ്യമാകുന്ന വാക്സീൻ സ്വീകരിക്കാനും നിർദേശമുണ്ട്.

ബൂസ്റ്റർ ഡോസ് വിശേഷണം വേണ്ട

- Advertisement -

kottayam-ready-for-vaccine

കോവിഡിനെതിരെ പ്രതിരോധം കൂട്ടാനെടുക്കുന്ന മൂന്നാം ഡോസ് വാക്സീനെ ബൂസ്റ്റർ ഡോസ് എന്നാണ് ആരോഗ്യമന്ത്രാലയം വിശഷിപ്പിച്ചതെങ്കിലും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത് കോവിഡ് ആശങ്ക മറികടക്കാനുള്ള ‘കരുതൽ ഡോസ്’ എന്നാണ്. ദരിദ്ര രാജ്യങ്ങളിൽ വലിയ ശതമാനം ആളുകൾക്കും ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലെന്നിരിക്കെ, മറ്റു രാജ്യങ്ങൾ മൂന്നാം ഡോസിലേക്കു കടക്കരുതെന്നു ലോകാരോഗ്യ സംഘടന അഭ്യർഥിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽത്തന്നെ പല വികസിത രാജ്യങ്ങളും ബൂസ്റ്റർ ഡോസിലേക്കു കടന്നിരുന്നു.

പിന്നാക്ക രാജ്യങ്ങൾക്കു വാക്സീൻ എത്തിക്കാനുള്ള കോവാക്സ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വാക്സീൻ നൽകുന്നത് ഇന്ത്യയാണെന്നതു കൂടി പരിഗണിച്ചാണു ബൂസ്റ്റർ ഡോസ് എന്ന വിശേഷണം ഒഴിവാക്കാൻ തീരുമാനിച്ചത്.

എന്തുകൊണ്ട് ഒരു ‘കരുതൽ ഡോസ്’?

ഏതു വൈറൽ ഇൻഫെക്‌ഷനെ പ്രതിരോധിക്കുന്നതിലും ഒരു ബൂസ്റ്റർ ഡോസിന്റെ ആവശ്യം വരാറുണ്ട്. കാരണം, നിലനിൽപിനുവേണ്ടി ജനിതക മാറ്റം വരുത്തുന്നത് വൈറസുകളുടെ സ്വഭാവമാണ്. കോവിഡ് വൈറസിൽ ഇതുവരെ ഏതാണ്ട് 30 തവണയാണ് സ്പൈക് പ്രോട്ടീനിൽ ജനിതകമാറ്റം സംഭവിച്ചത്. അതുകൊണ്ടുതന്നെ തുടർന്നും കുറച്ചുനാൾ ബൂസ്റ്റർ എടുക്കേണ്ടി വരുമെന്നതിൽ സംശയം വേണ്ട.

ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് ആദ്യഘട്ടത്തിൽ വാക്സീൻ എടുത്തവരുടെ രക്തത്തിലെ ആന്റിബോഡി ശതമാനം നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്. പിന്നെ ആകെ സംരക്ഷണം കിട്ടുന്നത് ഹൈബ്രിഡ് ഇമ്യൂണിറ്റി വരുമ്പോഴാണ്. നാച്വറൽ ഇമ്യൂണിറ്റിയും (രോഗം വരുന്നതുവഴി ലഭിക്കുന്ന പ്രതിരോധ ശേഷി)  ആർട്ടിഫിഷ്യൽ ഇമ്യൂണിറ്റിയും (വാക്സീൻ വഴി ലഭിക്കുന്ന പ്രതിരോധം) കൂടിച്ചേരുമ്പോഴാണ്  ഹൈബ്രിഡ് ഇമ്യൂണിറ്റി കിട്ടുന്നത്. അത് എത്രപേർക്കു കിട്ടിയെന്ന് അറിയണമെങ്കിൽ എല്ലാവരുടെയും ആന്റിബോഡി എടുത്ത് പരിശോധിക്കേണ്ടി വരുമെന്നു മാത്രമല്ല, വളരെ ചെലവേറിയതുമാണ്. അത് ഇപ്പോൾ അസാധ്യമായതുകൊണ്ടുതന്നെ,  കരുതലായി ഒരു മൂന്നാം ഡോസ് വാക്സീൻ കൂടി നൽകി ആന്റിബോഡി ലെവൽ ശരിയായി നിലനിർത്തുക എന്നതാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്.

PTI12_15_2021_000027B

ആറു മാസമാണ് വാക്സീനിലൂടെ ലഭിക്കുന്ന ആന്റിബോഡിയുടെ കാലാവധി. അതിനുശേഷം രക്തത്തിൽ ആന്റിബോഡി നില കുറയും. ബാക്ടീരിയൽ അണുബാധയ്ക്ക് ഈ പ്രശ്നമില്ല, കാരണം ബാക്ടീരിയകൾക്ക് ജനിതകമാറ്റം ഉണ്ടാകുന്നില്ല. അതുപോലെ കുഞ്ഞുങ്ങൾക്കു നൽകുന്ന ഡിഫ്തീരിയ, ട്രിപ്പിൾ പോളിയോയ്ക്കൊക്കെ ബൂസ്റ്റർ‌ ഡോസിന്റെ ആവശ്യം വരുന്നില്ല.

കരുതൽ വാക്സീനായി സ്വീകരിക്കേണ്ടത് ഏതു വാക്സീൻ?

കോവിഡിനെതിരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ വാക്സീനുകളും ലക്ഷ്യം വച്ചിരിക്കുന്നത് സ്പൈക് പ്രോട്ടീനിൽ ആണ്. ഇവ ശാസ്ത്രീയമായും സാങ്കേതികമായും പരസ്പരം മാറ്റാവുന്നതാണ്. വിതരണം ചെയ്യുന്ന ആന്റിജന്‍ വ്യത്യാസമാണെന്നു മാത്രം. അതുകൊണ്ടുതന്നെ, ആദ്യം എടുത്ത രണ്ടു ഡോസ് വാക്സീൻതന്നെ കരുതൽ ഡോസ് ആയി എടുക്കണമെന്നു നിർബന്ധമില്ല.

രണ്ട് ഡോസ് ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സീന്‍ എടുത്തവരില്‍ മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് ഫൈസര്‍-ബയോഎന്‍ടെക് വാക്സീനോ മൊഡേണയോ നല്‍കിയപ്പോള്‍ 60 ശതമാനം ഫലപ്രാപ്തിയാണ് ലക്ഷണങ്ങളോടു കൂടിയ കോവിഡ് അണുബാധയ്ക്കെതിരെ ലഭിച്ചത്. ഫൈസര്‍- ബയോഎന്‍ടെക്കിന്‍റെ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരില്‍ ബൂസ്റ്റര്‍ ഡോസായി ഫൈസര്‍ വാക്സീന്‍ തന്നെ നല്‍കിയപ്പോള്‍ ഒമിക്രോണിനെതിരെ രണ്ടു മുതല്‍ നാലു വരെ ആഴ്ചകള്‍ക്ക് ശേഷം 70 ശതമാനം സംരക്ഷണം ലഭിച്ചതായും പറയപ്പെടുന്നു

covid-vaccine-saudi

എന്നാൽ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു ഡോസ് കോവാക്സീൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസായി കോവിഷീൽഡ് എടുത്തപ്പോഴോ അല്ലെങ്കിൽ രണ്ടു ഡോസ് കോവിഷീൽഡ് വാക്സിൻ എടുത്തവർ ബൂസ്റ്റർ ഡോസായി കോവാക്സീൻ എടുത്തപ്പോഴോ അല്ലെങ്കിൽ മൂന്നും ഒരേ വാക്സീൻ എടുത്തപ്പോഴോ ആന്റിബോഡിയിൽ മികച്ച പ്രതികരണം ഉണ്ടായെന്നു പറയാൻ തക്ക തെളിവുകളൊന്നുമില്ല. ഏതു വാക്സീൻ ആയാലും നമ്മുടെ ആന്റിബോഡി ലെവൽ കൂട്ടുന്നുണ്ടെന്നു വ്യക്തമാണ്.

കരുതൽ ഡോസ് എടുക്കേണ്ടത് എപ്പോൾ?

രണ്ടാം ഡോസ് വാക്സീൻ എടുത്ത് ആറു മാസത്തിനു ശേഷമാകണം ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്. രണ്ടാം ഡോസിനു ശേഷം ബൂസ്റ്റർ‌ ഡോസ് ഒരു മാസം കഴിഞ്ഞ് എടുക്കുന്നതും ആറു മാസം കഴിഞ്ഞ് എടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടിലും ശരീരത്തിന്റെ പ്രതികരണ ശേഷി വ്യത്യസ്തമാണ്. ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കരുതൽ ഡോസ് എടുക്കേണ്ടത്. ഏതു വാക്സീനായാലും ആറു മാസത്തിനു ശേഷം എടുക്കുന്ന എല്ലാം ഡോസുകളും ബൂസ്റ്റർ ഡോസാണ്.

PHILIPPINES-HEALTH-VIRUS

ബൂസ്റ്റർ ഡോസിലൂടെ ലോങ് ലിവ്ഡ് പ്ലാസ്മ സെൽസ്, ലോങ് ലാസ്റ്റിങ് മെമ്മറി സെൽ എന്നീ രണ്ടു പ്രത്യേക തരത്തിലുള്ള കോശങ്ങൾക്കെതിരെ പ്രവർത്തിക്കുവാൻ ശരീരം തയാറാകുന്നു. യാതൊരു ഉത്തേജനവുമില്ലാതെ ആന്റിബോഡികളുടെ നിർമാണവും സിന്തസൈസേഷനും നടത്താൻ ലോങ് ലിവ്ഡ് പ്ലാസ്മ കോശങ്ങൾ സഹായിക്കും. ലോങ് ലാസ്റ്റിങ് മെമ്മറി സെൽസിലൂടെ ശരീരം ബൂസ്റ്റർ റെസ്പോൺസ് നൽകും. അതായത് 10 വർഷത്തിനു ശേഷമാണ് ഒരു ഡോസ് വാക്സീൻ എടുക്കുന്നതെങ്കിൽ വീണ്ടും ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ തുടരേണ്ട സാഹചര്യം വരുന്നില്ല. ഒറ്റ ഡോസ് തന്നെ മതിയാകും.

കോർബെവാക്സും കോവോവാക്സും

ഹൈദരാബാദിലെ ബയോളജിക്കൽ- ഇ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച കോർബെവാക്സ്, യുഎസ് കമ്പനിയായ നോവവാക്സുമായി ചേർന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവോവാക്സ് എന്നീ വാക്സീനുകൾക്കും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതിനൽകിയിട്ടുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിലെ ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്.

ഒമിക്രോൺ വകഭേദത്തെ ഈ വാക്സീനുകൾ എത്രത്തോളം പ്രതിരോധിക്കുമെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. പക്ഷേ ഭാഗികമായ പ്രതിരോധം എന്തായാലും നൽകും. പൂർണമായും ഇൻഫെക്‌ഷൻ പ്രതിരോധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പക്ഷേ രോഗാണുബാധ ഉണ്ടായാലും രോഗം ഉണ്ടാകില്ല. വാക്സീൻ എടുത്തു കഴിഞ്ഞാലും ചിലപ്പോൾ രോഗാണുബാധ ഉണ്ടാകാം. എന്നാൽ അതു വലിയ രോഗാവസ്ഥയിലേക്കു മാറില്ലെന്നത് ആശ്വാസകരമാണ്.

covid_covid-virus

പല രാജ്യങ്ങളിലും വാക്സീൻ എടുക്കാത്തവർക്കാണ് ഇപ്പോൾ  ഇൻഫെക്‌ഷൻ വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലൊക്കെ വന്ന മൂന്നാം തരംഗത്തിനു കാരണം പലരും വാക്സീനോടു മുഖം തിരിച്ചതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാൻ വക നൽകുന്നത് ഇവിടെ 75 ശതമാനത്തോളം പേർക്കും രണ്ടു ഡോസ് വാക്സീൻ നൽകി എന്നതാണ്. അതുപോലെ ഇപ്പോഴത്തെ ആന്റിബോഡി സർവൈലൻസ് അനുസരിച്ച് ഹെർഡ് ഇമ്യൂണിറ്റി നമുക്ക് ഉണ്ടായിട്ടുണ്ട്. മോൾനുപിരാവിൽ പോലുള്ള നല്ല മരുന്നുകളും നമുക്ക് ഇപ്പോൾ ലഭ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയാൻ ഇതെല്ലാം സഹായിക്കും.

- Advertisement -

Leave A Reply

Your email address will not be published.