Ultimate magazine theme for WordPress.

സ്‌കൂളുകളും കോളജുകളും തുറക്കും, രാത്രി നിയന്ത്രണവുമില്ല; കര്‍ണാടകയില്‍ ഇളവുകള്‍

0

ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിക്കുന്നു. സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായി.
തിങ്കളാഴ്ച മുതലാണ് രാത്രി കര്‍ഫ്യൂ പിന്‍വലിക്കുക. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് മെട്രൊ ട്രെയിനുകളിലും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളിലും മുഴുവന്‍ സീറ്റിലും യാത്രക്കാരെ കയറ്റാം.

ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടി പ്ലക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം പേര്‍ക്കായിരിക്കും പ്രവേശനം.

- Advertisement -

വിവാഹങ്ങളില്‍ മുന്നൂറു പേര്‍ക്കു വരെ പങ്കെടുക്കാം, ആരാധാനാലയങ്ങളില്‍ പ്രവേശനം പകുതിയായി നിജപ്പെടുത്തി. ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ എ്ന്നിവയിലും പകുതി പേര്‍ക്കായിരിക്കും പ്രവേശനം.

മൂന്നാം തരംഗത്തിനു ശമനം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി സൂചന നല്‍കി രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ്. ഇന്നലെ പരിശോധിച്ചവരില്‍ 13.39 ശതമാനം പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 871 പേര്‍ ഇന്നലെ മരിച്ചു. 3,35,939 പ രോണ് രോഗമുക്തി നേടിയത്.

നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായ 20,04,333 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 1,65,04,87,260 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.