Ultimate magazine theme for WordPress.

ശ്രീനിവാസന്റെ ആരോ​ഗ്യനില തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ

0

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോ​ഗ്യനില തൃപ്തികരം. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

- Advertisement -

ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ടെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നു.

കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദേശമുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്‌.

- Advertisement -

Leave A Reply

Your email address will not be published.