ഹൈദരാബാദ്: പാചകവാതകം ശ്വസിച്ച് 17കാരി മരിച്ചനിലയില്‍. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.
ഹൈദരാബാദ് ഉപ്പലിലാണ് സംഭവം. മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടിയ ശേഷം പാചകവാതക പൈപ്പ് കവറിനുള്ളിലേക്ക് കടത്തിവിട്ടു. തുടര്‍ന്ന് റെഗുലേറ്റര്‍ തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
- Advertisement -
ബുധനാഴ്ച രാവിലെ അടുക്കളയിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ മരിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം മകള്‍ ഉറങ്ങാന്‍ പോയതാണെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- Advertisement -