ലിസ്ബന്‍: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു. റൊണാള്‍ഡോയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. നവജാതശിശു മരിച്ച വിവരം റൊണാള്‍ഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റൊഡ്രിഗസ് ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനുമാണ് ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരിച്ചത്.
പെണ്‍കുഞ്ഞാണ് ഈ നിമിഷത്തില്‍ ജീവിക്കാനുള്ള ശക്തി നല്‍കുന്നതെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.
തങ്ങളുടെ ആണ്‍കുഞ്ഞ് ഒരു മാലാഖയാണെന്നും അവനെ എക്കാലവും തങ്ങള്‍ സ്‌നേഹത്തോടെ ഓര്‍ക്കുമെന്നും റൊണോള്‍ഡോ കൂട്ടിച്ചേര്‍ത്തു. കരുതലും പിന്തുണയും നല്‍കിയ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം നന്ദി അറിയിച്ചു.