Ultimate magazine theme for WordPress.

ഇന്ത്യൻ ഗ്രാമോത്സവത്തിന്റെ കേരള പര്യടനത്തിന് തുടക്കമായി

0

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്ററുമായി ചേർന്ന് ഒരുക്കുന്ന ഇന്ത്യൻ ഗ്രാമോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ആസാം, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ, സിക്കിം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 16 ഓളം സവിശേഷതയാർന്ന കലാരൂപങ്ങളാണ് ഇന്ത്യൻ ഗ്രാമോത്സവത്തിൽ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ. ചിഞ്ചുറാണി, കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ജില്ലാ കലക്റ്റർ അഫ്‌സാന പർവീൺ, എംഎൽഎമാരായ എം. മുകേഷ്, എം. നൗഷാദ്, സിറ്റി പൊലീസ് കമ്മിഷണർ നാരായണൻ, റൂറൽ എസ്പി രവി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമോത്സവത്തിന്റെ കേരള യാത്രയിൽ രണ്ട് ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ 130 ഓളം കലാപ്രതിഭകൾ പങ്കെടുക്കും. ഏപ്രിൽ 30 ന് മാവേലിക്കരയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ത്യൻ കലാസംഘത്തെ ആദരിക്കും. ഭാരതത്തിന്റെ നിറസമ്പന്നമായ കലാസംസ്‌കൃതി കേരളീയർക്ക് മുന്നിൽ ഹൃദ്യമായ രീതിയിൽ പരിചയപ്പെടുത്തും വിധമാണ് ഗ്രാമോത്സവം ജില്ലകൾ തോറും അരങ്ങേറുന്നതെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ . സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും പിആർഡി യുടെയും സഹകരണത്തോടെ ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രാമോത്സവം മേയ് 15ന് തിരുവനന്തപുരത്ത് സമാപിക്കും

- Advertisement -

Leave A Reply

Your email address will not be published.