ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തായികാത്ത പെണ്‍കുട്ടി രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പോലീസ്
ഇന്ദോര്‍ (മധ്യപ്രദേശ്): ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തായികാത്ത പെണ്‍കുട്ടി രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പോലീസ്. ദാരിദ്ര്യം കാരണം കുട്ടിയെ വളര്‍ത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചുവെന്ന് ഇന്‍ഡോര്‍ അഡീഷണല്‍ ഡിസിപി രാജേഷ് വ്യാസ് പറഞ്ഞു.
കുട്ടി ജനിച്ചതിന് പിന്നാലെ ഒരു വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്. പെണ്‍കുട്ടിക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.
- Advertisement -