തിരുവനന്തപുരം: കാട്ടക്കടയില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട ഇടക്കോട് സ്വദേശി ബിന്ദു, അമ്മ മേരി, മകള്‍ അജിഷ്മ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. അയല്‍വാസി തന്റെ സ്ഥലത്തേക്ക് കയറിയത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലെത്തിയതെന്നാണ് ബിന്ദു പോലീസിന് മൊഴി നല്‍കിയത്.സംഭവുമായി ബന്ധപ്പെട്ട് ബിന്ദുവിന്റെ അയല്‍വാസികളായ ചന്ദ്രിക, ബിനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
- Advertisement -