Ultimate magazine theme for WordPress.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകളോടെ മാനന്തവാടിയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം 18 ന് നടക്കും

0

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകളോടെ മാനന്തവാടിയിൽ ശ്രീകൃഷ്ണജയന്തി ആഘോഷം 18 ന് നടക്കും. സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തണത്തെ ആഘോഷ പരിപാടികളെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് മുന്നോടിയായി കവിതാ രചന മത്സരം (ഓൺലൈൻ) നാരായണീയ പാരായണം, കുട്ടികൾക്കുള്ള ചിത്രരചന മത്സരം, പുരാണ പ്രശ്നോത്തരി, തുടങ്ങിയവ നടക്കും. 18 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്
മാനന്തവാടിയിലും പരിസര പ്രദേശത്തുമുള്ള ഇരുപതോളം വരുന്ന ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ചെറുശോഭായാത്രകൾ
താഴയങ്ങാടി മാരിയമ്മൻ ക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി
എരുമത്തെരുവ് കാഞ്ചി
കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ സമാപിക്കും. വിവിധ കാലാ മത്സരങ്ങൾക്കായി ആഗസ്ത് 14 ന് മുൻപ് എൻട്രികൾ ലഭിക്കണമെന്നും 9947023042 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ
പ്രവീൺ ടി രാജൻ, പ്രദീപ് കുമാർ പാലക്കൽ, ശ്രീലത ബാബു, സന്തോഷ് ജി നായർ , മനോജ് പിലാക്കാവ് തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.