മൂന്നാര്‍: മൂന്നാര്‍ കുണ്ടള എസ്‌റ്റേറ്റ് പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടി. വട്ടവടയിലേക്ക് പോകുന്ന വഴിക്കുള്ള സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമൊന്നുമില്ല.
- Advertisement -
രാത്രി 11:30യോടെയാണ് അപകടമുണ്ടായത്. വട്ടവടയിലേക്ക് പോകുന്ന ആളുകള്‍ സംഭവം കണ്ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 145 എസ്റ്റേറ്റ് ലയങ്ങളാണ് ഇവിടെയുള്ളത്. ഇവിടെ താമസിച്ചിരുന്ന ആളുകളെ ബന്ധുകളുടെവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും മാറ്റി.
- Advertisement -