മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക്; ഇടുക്കിയിലും വെള്ളം ഉയരുന്നു; കൂടുതല്‍ ജലം പുറത്തേക്കൊഴുക്കും
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക്. നിലവിലെ ജലനിരപ്പ് 138.95 അടിയിലെത്തി. ജലനിരപ്പ് താഴാത്തതിനെത്തുടര്‍ന്ന് അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചു. രാവിലെ 10 മണി മുതല്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളും 60 സെന്റിമീറ്റര്‍ അധികം ഉയര്‍ത്തും.
- Advertisement -
സെക്കന്‍ഡില്‍ 4957 ഘനയടി വെള്ളമാകും പുറത്തേക്ക് ഒഴുക്കുക. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
ഈ സാഹചര്യത്തില്‍ ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. രാവിലെ 10.00 മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ നം.2, 3, 4 എന്നിവ 80 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 150 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൌണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
- Advertisement -