Ultimate magazine theme for WordPress.

ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു, പിന്നാലെ സ്കൂട്ടറിലും; ദമ്പതിമാർക്ക് ദാരുണാന്ത്യം

0

കോട്ടയം: നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് ദമ്പതിമാർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളം മംഗലപുരം വീട്ടിൽ സുദർശൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്.

 

- Advertisement -

പള്ളത്തു നിന്നു മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതിമാർ. ഈ സമയം എതിർദിശയിൽ നിന്നു വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ശൈലജ തത്ക്ഷണം മരിച്ചു. ഗുരുതരമായ പരിക്കുകളോടെ സുദർശനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

‌ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ചിങ്ങവനം പൊലീസ് കേസെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.