കൊച്ചി; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നടൻ മോഹൻലാലിന് ദേശീയ പതാക കൈമാറി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായരാണ് മോഹൻലാലിന് ഇന്ത്യൻ മിനിയേച്ചർ ടേബിൾ ഫ്ലാഗ് കൈമാറിയത്. ഹീറോ മോട്ടോകോർപുമായി ചേർന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യൻ മിനിയേച്ചർ ഫ്ലാഗുകൾ വിതരണം ചെയ്യുന്നത്.
- Advertisement -
ഹർ ഘർ തിരംഗയിൽ പങ്കാളിയായി മോഹൻലാൽ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
- Advertisement -