Ultimate magazine theme for WordPress.

നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമാ-സീരിയല്‍ നടി അടക്കം രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0

തൃശൂര്‍: കാര്‍ അപകടത്തില്‍ സിനിമ-സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്.

 

- Advertisement -

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി  50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു.

എയര്‍ ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവര്‍ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലെത്തി. മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.