Ultimate magazine theme for WordPress.

ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റ ദിവസം ബുക്ക് ചെയ്തത് 75 ലക്ഷം രൂപയുടെ വഴിപാട്

0

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റ ദിവസം ബുക്ക് ചെയ്തത് 75 ലക്ഷം രൂപയുടെ വഴിപാട്. തുടർച്ചയായ അവധി ദിനങ്ങൾ എത്തിയതോടെ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ രാത്രി വരെ ദർശനത്തിന് വൻതിരക്കാണ് അനുഭവപ്പെട്ടത്. കൃഷ്ണനാട്ടം കളി സെപ്റ്റംബർ ഒന്നിന് ആരംഭിക്കാനിരിക്കെ ഇവ ബുക്ക് ചെയ്യാനും ഭക്തരുടെ വൻ തിരക്കാണ്.

 

- Advertisement -

ഇന്നലെ വഴിപാട് ഇനത്തിലെ വരുമാനം 75.10 ലക്ഷം രൂപയാണ്. ക്യൂ നിൽക്കാതെ ദർശനം നടത്താവുന്ന നെയ് വിളക്ക് 1000 രൂപയുടെ വഴിപാട് 1484 പേരും 4500 രൂപയുടെ വഴിപാട് 132 പേരും നടത്തി. ഈ ഇനത്തിൽ മാത്രം 20.78 രൂപ ലഭിച്ചു. 25.50 ലക്ഷം രൂപയുടെ തുലാഭാരം , 7.16 ലക്ഷം രൂപയുടെ പാൽപായസം, 3.17ലക്ഷം രൂപയുടെ നെയ് പായസം, ഒരു ലക്ഷം രൂപയുടെ വെണ്ണ നിവേദ്യം. ഞായറാഴ്ച മൂന്ന് വിവാഹങ്ങൾ മാത്രമാണ് ഉണ്ടായത്. 722 കുട്ടികൾക്ക് ചോറൂണ് നടന്നു.

കൃഷ്ണനാട്ടം കളി സെപ്റ്റംബർ ഒന്നിന് ആരംഭിക്കാനിരിക്കെ ആദ്യ ദിവസമായ ഒന്നിന് അവതാരം കഥ ഇതുവരെ 478 പേർ വഴിപാട് ചെയ്തു. 3000 രൂപയാണ് വഴിപാട് നിരക്ക്. രണ്ടിന് കാളിയമർദനം 290 പേരും മൂന്നിന് രാസക്രീഡ 123 പേരും നാലിന് കംസവധം 101 പേരും അഞ്ചിന് സ്വയംവരം 631 പേരും വഴിപാട് ചെയ്തിട്ടുണ്ട്. ഈ അഞ്ച് ദിവസം കൃഷ്ണനാട്ടം വഴിപാടിന്റെ വരുമാനം 48.69 ലക്ഷം രൂപയാണ്. ഓണം അവധി കഴിഞ്ഞ് 16 ന് വീണ്ടും കളി ആരംഭിക്കും. അന്ന്  ബാണയുദ്ധം കഥ 485 പേർ വഴിപാട് ചെയ്തു.

കൃഷ്ണനാട്ടം കലാകാരന്മാർക്ക് ജൂൺ മാസം അവധിയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ  ഉഴിച്ചിൽ, കച്ചകെട്ട്, ചൊല്ലിയാട്ടം എന്നിങ്ങനെ അഭ്യാസ കാലവുമാണ്. സെപ്റ്റംബർ ഒന്നു മുതൽ  ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ക്ഷേത്രത്തിൽ കൃഷ്ണനാട്ടം അവതരിപ്പിക്കും. ക്ഷേത്രത്തിൽ രാത്രി വിളക്ക് എഴുന്നള്ളിപ്പും തൃപ്പുകയും കഴിഞ്ഞാൽ വടക്കിനി മുറ്റത്താണ് കൃഷ്ണനാട്ടം അരങ്ങ്. കഥ നടക്കുന്നതിന്റെ തലേന്ന് വരെ പണം അടച്ച് ഭക്തർക്ക് വഴിപാട് ബുക്ക് ചെയ്യാം.

- Advertisement -

Leave A Reply

Your email address will not be published.