Ultimate magazine theme for WordPress.

അർഷാദ് മുങ്ങിയത് കൊലപാതകം പുറത്തായതിനു പിന്നാലെ, തേഞ്ഞിപ്പാലത്തുവച്ച് ഫോൺ ഓഫായി; തെരച്ചിൽ

0

കൊച്ചി; കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് ഒളിവിൽ പോയത് കൊലപാതകം പുറത്തറിഞ്ഞ ശേഷം. ഇന്നലെ വൈകിട്ട് മലപ്പുറത്ത് തെഞ്ഞിപ്പാലത്തിനു സമീപമാണ് അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. ഇയാൾ കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.

- Advertisement -

കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാൾക്കുവേണ്ടി വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി. കൊലപാതകം നടന്നത് 12ാം തിയതിക്കും 16ാം തിയതിക്കും ഇടയിലാണെന്നും എഫ്ഐആറിൽ പറയുന്നത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷമാകും കൂടുതൽ വിവരങ്ങൾ അറിയാനാവുക.

ഇന്നലെയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശി സജീവ് കൃഷ്ണന്റെ (23) മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതിനു പിന്നാലെ ഫ്ളാറ്റിൽ കൂടെയുണ്ടായിരുന്ന അർഷാദിനെ കാണാതായിരുന്നു.

രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു. കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.

ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിന്റെ 16  ആം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

- Advertisement -

Leave A Reply

Your email address will not be published.