ഗുരുഗ്രാം: ലിഫ്റ്റില്‍ കുടുങ്ങിയതിന് പിന്നാലെ രക്ഷപെടുത്താനെത്തിയ സെക്യൂരിറ്റി ജിവനക്കാരനെ മര്‍ദിച്ച് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പാര്‍പ്പിട സമുച്ഛയത്തിന്‍റെ ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ്, രക്ഷയ്ക്ക് എത്തിയ സെക്യൂരിറ്റി ജിവനക്കാരനേയും ലിഫ്റ്റ് ഓപ്പറേറ്ററേയുമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൊറ്റിയിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെ വരുണ്‍ നാഥ് എന്നയാള്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. പാര്‍പ്പിട സമുച്ഛയത്തിന്‍റെ 14-ാം നിലയില്‍ നിന്ന് എത്തിയ ഇയാള്‍ അഞ്ച് മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയതായാണ് വിവരം. ലിഫ്റ്റില്‍ നിന്ന് പുറത്തുവന്ന ഇയാള്‍, രക്ഷയ്ക്കായി ഓടിയെത്തിയ സെക്യൂരിറ്റി ഗാര്‍ഡിനെ അടിക്കുകയായിരുന്നു. ലിഫ്റ്റ് ഓപ്പറേറ്ററേയും ഇയാള്‍ മര്‍ദിച്ചു.ലിഫ്റ്റില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് വരുണ്‍ ഇന്‍റര്‍കോമിലൂടെ സെക്യൂരിറ്റി ഗാര്‍ഡായ അശോകിന്‍റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കൊപ്പം അശോക് ലിഫ്റ്റിനടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ അഞ്ച് മിനിറ്റോളം സമയം എടുത്തു. പ്രകോപിതനായ വരുണ്‍ ഇരുവരേയും മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
- Advertisement -