നടിയെ ആക്രമിച്ച കേസിന്റെ കോടതി മാറ്റം; അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി പറയാനായി മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. രാവിലെ 11 മണിക്ക് ആരംഭിച്ച വാദം പൂര്‍ത്തിയായത് വൈകുന്നേരം 5 മണിക്കാണ്.
- Advertisement -
കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീം കോടതി അനുവദിച്ചു. അടുത്ത വര്‍ഷം ജനുവരി 31ന് അകം വിചാരണ പൂര്‍ത്തിയാക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്കു കൂടുതല്‍ സമയം തേടി വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണു സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
- Advertisement -