ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അനന്ത്‌നാഗിലെ പോഷ്‌ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്.
- Advertisement -
പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയുന്നതിനായി തിരച്ചില്‍ ശക്തമാക്കിയതായും സുരക്ഷാ സേന അറിയിച്ചു. നിരോധിത ഭീകരസംഘടനയായ എച്ച്എമ്മിന്റെ ചാവേറുകളായ ഡാനിഷ് ഭട്ട്, ബഷാരത് നബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. അതിനുശേഷമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.
- Advertisement -