സൂറിച്ച്: ടെന്നീസ് ചരിത്രത്തിലെ ഏക്കാലത്തേയും ഇതിഹാസ താരമായി പരിഗണിക്കപ്പെടുന്ന സ്വിസ് അതികായന്‍ റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 41കാരനായ താരം സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട ദീര്‍ഘമായ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ച നടക്കുന്ന ലാവര്‍ കപ്പായിരിക്കും സ്വിസ് ഇതിഹാസത്തിന്റെ അവസാന പോരാട്ട വേദി.
- Advertisement -
20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ പകിട്ടുമായി നില്‍ക്കുന്ന താരമാണ് ഫെഡറര്‍. സ്വിസ് ഇതിഹാസം കളം വിടുന്നതോടെ അസാമന്യമായ ഒരു കാലത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.
- Advertisement -