കൊച്ചി: കൊച്ചി പറവൂര്‍ കണ്ണന്‍കുളങ്ങരയില്‍ നാല്‍പതോളം താറാവുകളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. പാലസ് റോഡ് മാളിയേക്കാട് ജയന്റെ വീട്ടില്‍ മുട്ടയ്ക്ക് വേണ്ടി വളര്‍ത്തിയിരുന്ന എട്ടുമാസം പ്രായമായ താറാവുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊന്നത്.തെരുവുനായ്ക്കള്‍ കൂട്ടത്തോടെ മതില്‍ ചാടിക്കടന്നെത്തി താറാവുകളുടെ കൂട് ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ ശബ്ദം കേട്ടെങ്കിലും നായ്ക്കള്‍ തങ്ങളേയും ആക്രമിക്കുമോ എന്ന ഭയത്താല്‍ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു.
- Advertisement -