ഷിംല: സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
അല്‍പ്പസമയത്തിനകം നിയമസഭാ കക്ഷി യോഗം ചേരും. നഡൗന്‍ മണ്ഡലത്തില്‍ നിന്നാണ് സുഖ് വിന്ദര്‍ സിങ് സുഖു വിജയിച്ചത്. ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് മുന്‍ പിസിസി അധ്യക്ഷനായ സുഖു.
ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
- Advertisement -
ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് എത്തിയതെന്നും യോഗത്തിനെത്തിയ സുഖു മാധ്യമങ്ങളോട് പറഞ്ഞു.
- Advertisement -