കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം റൺവേ താൽക്കാലികമായി അടച്ചു. പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണതിനെ തുടർന്നാണ് റൺവേ അടച്ചത്. ഇതേതുടർന്ന് കൊച്ചിയിൽ ഇറങ്ങേണ്ട രണ്ട് രാജ്യാന്തര വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. രണ്ടുമണിക്കൂർ സർവീസുകൾ തടസ്സപ്പെടും.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെ 150 അടി ഉയരത്തിൽ നിന്നാണ് ഹെലികോപ്ടർ വീണത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഹെലികോപ്ടർ റൺവേയിൽ നിന്ന് നീക്കി.
- Advertisement -