നീലച്ചിത്ര നിർമ്മാണം; രാജ് കുന്ദ്രയുമായി വിവാഹമോചനത്തിന് ശിൽപ ഷെട്ടി ഒരുങ്ങുന്നു!…വഴിവിട്ട മാർഗ്ഗത്തിലൂടെ സമ്പാദിച്ച സ്വത്തിന്റെ പങ്കിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തണമെന്ന് താരം
അശ്ലീലചിത്ര നിർമ്മാണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്രയിൽ നിന്ന് ബോളിവുഡ് താരം ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അനധികൃത മാർഗങ്ങളിലൂടെ സമ്പാദിച്ച സ്വത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കിനിർത്തണമെന്നാണ് ശിൽപയുടെ ആഗ്രഹമെന്നും സ്വന്തം കാലിൽ നിൽക്കാൻ അവർ പ്രാപ്തരാണെന്നും പേരു വെളിപ്പെടുത്താത്ത സുഹൃത്ത് പറഞ്ഞതായാണ് റിപ്പോർട്ട്.
- Advertisement -
”രാജ് കുന്ദ്രയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വേഗത്തിൽ അവസാനിക്കുന്ന ഒന്നല്ല. നേരെമറിച്ച് ഓരോ ആഴ്ച പിന്നിടുമ്പോഴും അവ കൂടിക്കൂടി വരികയുമാണ്. അശ്ലീലചിത്ര നിർമ്മാണത്തിലെ രാജ് കുന്ദ്രയുടെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ശിൽപയെ ഞെട്ടിച്ചു. അധാർമ്മിക രീതികളിൽ സമ്പാദിക്കുന്ന ധനത്തിൽ നിന്നാണ് തനിക്ക് വില പിടിച്ച സമ്മാനങ്ങൾ ലഭിച്ചിരുന്നതെന്ന് ശിൽപയ്ക്ക് അറിയില്ലായിരുന്നു”, ശിൽപ ഷെട്ടിയുടെ സുഹൃത്ത് വ്യക്തമാക്കുന്നു.
- Advertisement -