Ultimate magazine theme for WordPress.

ഹയർ സെക്കൻഡറി കോഴ്‌സുകളിൽ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

0

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഹയർ സെക്കൻഡറി കോഴ്‌സുകളിൽ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. 20 ശതമാനം സീറ്റുകളാണ് വർധിപ്പിക്കുന്നത്.

- Advertisement -

ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് സീറ്റുവർധിപ്പിക്കുക. ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20-21 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റ് അധികമായി അനുവദിക്കാനാണ് തീരുമാനം.

സീറ്റ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി അപേക്ഷകൾ സർക്കാരിന് മുന്നിലെത്തിയിരുന്നു. ഇത്തവണ കൂടുതൽ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.

 

- Advertisement -

Leave A Reply

Your email address will not be published.