താലിബാന് ഒരു മാറ്റവും ഇല്ല; ഇപ്പോഴും സ്ത്രീവിരുദ്ധത തുടരുകയാണ്: അഫ്ഗാൻ എംപി അനാർക്കലി കൗർ
ഡൽഹി: താലിബാൻ പഴയ താലിബാൻ തന്നെയാണെന്ന് ഇന്ത്യയിൽ എത്തിയ അഫ്ഗാൻ വനിതാ എംപി അനാർക്കലി കൗർ. താലിബാന്റെ സ്ത്രീവിരുദ്ധതയിൽ ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. അഫ്ഗാൻ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാം. അവിടെ 22 ഭീകര ഗ്രൂപ്പുകൾ എങ്കിലും ഉണ്ടെന്ന റിപ്പോർട്ടുകളാണ് കിട്ടിക്കൊണ്ടിരുന്നത്. താലിബാന് പല ഭീകരസംഘടനകളുമായും ബന്ധം ഉണ്ട്. അതിനാൽ തന്നെ ലോകം നിശബ്ദത പാലിച്ചാൽ അഫ്ഗാനിസ്ഥാൻ വീണ്ടും ഭീകര സംഘടനകളുടെ കേന്ദ്രമായി മാറാൻ സാധ്യതകൾ ഏറെയാണ്. ലോകത്തിന് അഫ്ഗാനിസ്ഥാൻ വലിയ ഭീഷണിയാകുമെന്നും അനാർക്കലി കൗർ വ്യക്തമാക്കി.
- Advertisement -
120 സിഖ് സമുദായ അംഗങ്ങൾ ഇന്ത്യയിലേക്ക് വരുന്നത് താലിബാൻ തടഞ്ഞു. താനുൾപ്പെടെയുള്ളവരെ സുരക്ഷിതമായി ഇവിടെ എത്തിച്ചതിന് ഇന്ത്യൻ സർക്കാരിനോട് നന്ദി ഉണ്ട്. അഫ്ഗാനിൽ സാഹചര്യം ഒട്ടും നല്ലതല്ല. ഇപ്പോഴും താലിബാനും എതിർസഖ്യത്തിനും ഇടയിൽ സംഘർഷം തുടരുകയാണ്. ഐഎസ് ഉൾപ്പടെയുള്ള ഭീകരസംഘടനകളുടെ ഭീഷണിയുമുണ്ട്. അഫ്ഗാനിസ്ഥാനിൽ ഒരു സർക്കാർ ഇല്ല. നാളെ എന്താവും എന്ന ഉറപ്പ് ഇല്ല എന്നും അനാർക്കലി കൗർ പ്രതികരിച്ചു.
- Advertisement -