Ultimate magazine theme for WordPress.

തൃക്കാക്കര പണക്കിഴി വിവാദം; അജിതാ തങ്കപ്പനെതിരെ കേസെടുക്കാൻ വിജിലൻസ്

0

 

 

തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൻ അജിതാ തങ്കപ്പനെതിരെ കേസെടുക്കാൻ വിജിലൻസ്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡിറക്ടറേറ്റിന്റെ അനുമതി തേടി.

- Advertisement -

വിജിലൻസ് ഡിറക്ടറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. ആരോപണത്തിൽ കഴമ്പുണ്ടെന്നും തുടരന്വേഷണം വേണമെന്നും ക്യു വി റിപ്പോർട്ടിൽ പറയുന്നു. ചെയർപേഴ്സണെതിരായ കൃത്യമായ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്.

അന്വേഷണത്തിനായി വിജിലൻസ് സംഘം കഴിഞ്ഞദിവസം നഗരസഭ ഓഫിസിലെത്തിയിരുന്നു. ചെയർപേഴ്സന്റെ മുറിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നൽകിയത്.

പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന് ചെയർപേഴ്സന്റെ ഓഫിസ് സീൽ ചെയ്തിരുന്നു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയർപേഴ്സന്റെ മുറിയിൽ സൂക്ഷിച്ച സി സി ടി വി ദൃശ്യം സംരക്ഷിക്കുന്നതിനായിരുന്നു നടപടി.

 

 

- Advertisement -

Leave A Reply

Your email address will not be published.