Ultimate magazine theme for WordPress.

ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടി, മറ്റൊരാളെ കൊന്ന് താൻ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; മൂന്ന് വർഷത്തിനുശേഷം യുവാവ് അറസ്റ്റിൽ

0

ലഖ്നൗ: ഉത്തർപ്രദേശിൽ ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടിയശേഷം ആൾമാറാട്ടം നടത്തി ജീവിച്ച യുവാവിനെ പോലിസ് പിടികൂടി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിലാണ് പോലിസ് 2018ൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുക മാത്രമല്ല, മറ്റൊരാളെ കൊന്ന് താനാണ് മരിച്ചതെന്ന് പോലിസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യലബോറട്ടറിയിൽ പാത്തോളജിസ്റ്റായി ജോലിചെയ്തിരുന്ന രാകേഷ് (34) ആണ് മൂന്നുവർഷത്തിനുശേഷം അറസ്റ്റിലായിരിക്കുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം തുടരുന്നതിനാണ് രാകേഷ് ഭാര്യയെയും മക്കളെയും ക്രൂരമായി വകവരുത്തിയത്.

കേസിൽ സ്ത്രീയും പ്രതിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് കുടുംബാംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്. കുടുംബവും സ്ത്രീയും കൊലപാതകം മറച്ചുവയ്ക്കാൻ പല ഘട്ടത്തിലും പ്രതിയെ സഹായിച്ചെന്ന് പോലിസ് പറഞ്ഞു. പ്രതിയുടെ പിതാവ് വിരമിച്ച പോലിസ് ഉദ്യോഗസ്ഥനാണ്. വീടിനുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ. 2018 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയെയും 18 മാസവും മൂന്ന് വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെയുമാണ് രാകേഷ് കൊലപ്പെടുത്തിയത്.

- Advertisement -

കൊലയ്ക്കുശേഷം മൃതദേഹങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ട് സിമന്റിട്ട് മൂടി. ഭാര്യ തന്റെ മക്കളുമായി വീട്ടിൽനിന്ന് പോയെന്നും എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നുമാണ് രാകേഷ് പറഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്കുശേഷം രാകേഷിന്റെ ഭാര്യയുടെ അച്ഛൻ തട്ടിക്കൊണ്ടുപോവൽ, സ്ത്രീധന പീഡനം തുടങ്ങിയ പരാതികളുമായി കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നോയിഡ പോല്ിസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ, വീട് വിട്ടുപോയെന്ന് രാകേഷ് പറഞ്ഞ ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ച് പോലിസിന് വിവരമൊന്നും ലഭിച്ചില്ല. അതിനിടെ, പോലിസിന്റെ അന്വേഷണം വഴിതിരിച്ചുവിടാൻ രാകേഷ് മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്തു.

രാകേഷ് താനുമായി സാമ്യമുള്ള ഒരാളെ കൊന്ന് താൻ മരിച്ചെന്ന് പോലിസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. തലയറുത്ത് കൈകൾ വെട്ടിമാറ്റി മൃതദേഹത്തെ രാകേഷിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. തലയും കൈകളും കത്തിച്ചശേഷം സമീപത്തായി തിരിച്ചറിയൽ കാർഡ് ഉപേക്ഷിക്കുകയും ചെയ്തു. കൊലക്കേസ് ഫയൽ ചെയ്ത പോലിസ് ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം രാകേഷിന്റേതല്ലെന്ന് വ്യക്തമായത്. ഇതോടെയാണ് സംശയം തോന്നിയ പോലിസ്, രാകേഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. ഒരുമാസം മുമ്ബ് മാത്രമാണ് ഡിഎൻഎ പരിശോധനാഫലം ലഭിച്ചത്.

ഫലം ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് കസ്ഗഞ്ച് പോലിസ് മേധാവി രോഹൻ പ്രമോദ് ബോത്രെ പറഞ്ഞു. പാത്തോളജിസ്റ്റായതിനാൽ തെളിവുകൾ എങ്ങനെ നശിപ്പിക്കണമെന്ന് രാകേഷിന് അറിയാമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ദിലീപ് ശർമ എന്ന പേരിൽ ഹരിയാനയിൽ ആൾമാറാട്ടം നടത്തി കഴിയുന്നതിനിടെയാണ് ഇയാളെ പോലിസ് വലയിലാക്കിയത്. ഹരിയാനയിൽ തൊഴിലുടമകളോട് താൻ കിഴക്കൻ യുപിയിലെ കുശിനഗർ ജില്ലക്കാരനാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്.

- Advertisement -

Leave A Reply

Your email address will not be published.