Ultimate magazine theme for WordPress.

മത്സ്യത്തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവം; സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് ആറ്റിങ്ങൽ നഗരസഭ

0

ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയുടെ മീൻ തട്ടിത്തെറിപ്പിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് നഗരസഭ. അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചും ജീവനക്കാരുടെ അപേക്ഷ കണക്കിലെടുത്തുമാണ് തീരുമാനമെന്നാണ് വിശദീകരണം. സസ്പെൻഷൻ കാലയളവ് അർഹതപ്പെട്ട ലീവായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുബാറക് ഇസ്മയിൽ ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയായിരുന്നു സസ്‌പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് തിരിച്ചെടുക്കൽ നടപടി.

- Advertisement -

ആറ്റിങ്ങലിൽ മത്സ്യക്കച്ചവടത്തിനെത്തിയ സ്ത്രീയ്ക്ക് നേരെയായിരുന്നു നഗരസഭാ ജീവനക്കാരുടെ അതിക്രമം. അനധികൃതമായി റോഡിൽ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ച് പിടിച്ചെടുത്ത മത്സ്യം നഗരസഭ അധികൃതർ കൊണ്ടുപോയി നശിപ്പിക്കുകയും ചെയ്തിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.