Ultimate magazine theme for WordPress.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

0

 

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. കൊയമ്പത്തൂർ സ്വദേശിയായ മനോജ്കുമാറാണ് പിടിയിലായത്. പ്രണയം നടിച്ച് 14 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.
ജനുവരിയിൽ മൂന്നാറിലെ ബന്ധുവീട്ടിലെത്തിയ പ്രതി പെൺകുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് കുട്ടിയെ തമിഴ്നാട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

- Advertisement -

കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ആറ് മാസമായി ഒളിവിൽ കഴിയുകയായിരുന്നു 23 കാരനായ മനോജ്കുമാർ. മൂന്നാർ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തമിഴ്നാട്ടിലെ രജപാളയത്തിൽ നിന്നാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -

Leave A Reply

Your email address will not be published.