Ultimate magazine theme for WordPress.

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം: 6 ജില്ലകളിൽ കോവിഷീൽഡില്ല

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ കോവിഷീൽഡ് വാക്സിൻ പൂർണമായും തീർന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കോവീഷിൽഡ് വാക്സിൻ തീർന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതിൽ കോവാക്സിൻ സ്റ്റോക്കുണ്ട്. കോവാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്സിൻ സ്വീകരിക്കാൻ ആശങ്കയുടെ ആവശ്യമില്ല. കോവാക്സിനും കോവിഷീൽഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്. കോവീഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്സിൻ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കാനാകും.

 

- Advertisement -

Leave A Reply

Your email address will not be published.