അടിവസ്ത്രം ധരിച്ച് ട്രെയിനിൽ എം.എൽ.എ ; ചോദ്യം ചെയ്ത സഹയാത്രികന് അസഭ്യവർഷം
പട്ന: ബിഹാറിൽ അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്തത് എം.എൽ.എ . ജെ.ഡി.യു എം.എൽ.എ ഗോപാൽ മണ്ഡൽ ആണ് പട്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിൽ അർദ്ധ നഗ്‌നനായി യാത്ര ചെയ്തത്. എം.എൽ.എയുടെ ഇത്തരത്തിലുള്ള വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ അസഭ്യം പറയുകയും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
- Advertisement -
സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാർട്ടുമെന്റിലാണ് ഗോപാൽ മണ്ഡൽ അടിവസ്ത്രം ധരിച്ച് യാത്ര ചെയ്തത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം . പട്നയിൽ നിന്ന് ഡൽഹിയിലേക്കായിരുന്നു യാത്ര. സഹയാത്രികനായിരുന്ന പ്രഹ്ളാദ് എന്നയാളാണ് എംഎൽഎയുടെ വേഷ വിധാനത്തെപ്പറ്റി ചോദ്യം ചെയ്തത്.
എംഎൽഎയാണ് എന്നറിയാതെയാണ് താൻ ചോദ്യം ചെയ്തതെന്നും ഇതിൽ രോഷാകുലനായ ഗോപാൽ മണ്ഡൽ തന്റെ സഹോദരിയേയും അമ്മയേയും ചേർത്ത് അസഭ്യം പറയുകയായിരുന്നുവെന്നും പ്രഹ്ളാദ് ആരോപിക്കുന്നു. അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎൽഎ പെട്ടെന്ന് ശൗചാലയത്തിൽ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.
- Advertisement -