Ultimate magazine theme for WordPress.

സിപിഎമ്മിൽ ഇനി സമ്മേളന നാളുകൾ; ബ്രാഞ്ച് സമ്മേളനം 15 മുതൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണം സ്വന്തമാക്കിയതിനു പിന്നാലെ സംഘടന സംവിധാനം കൂടുതൽ കെട്ടുറപ്പുറള്ളതാക്കാൻ സമ്മേളന നടപടികളിലേക്കു കടന്ന് സിപിഎം. ബ്രാഞ്ച് സമ്മേളനങ്ങൾ 15 മുതൽ നടക്കുമെന്നു സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബ്രാഞ്ച് സമ്മേളനങ്ങളെത്തുടർന്ന് ലോക്കൽ, ഏരിയാ സമ്മേളനങ്ങൾ നടക്കും. ഡിസംബർ 10 മുതലാണു ജില്ലാ സമ്മേളനങ്ങൾ. പാർട്ടി കോൺഗ്രസിനു വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഏറ്റവും ഒടുവിൽ നടക്കുന്നത് കാസർഗോഡും തിരഞ്ഞെടുപ്പിനെത്തുടർന്ന് വിഭാഗീയത പുതിയ വഴിത്തിരിവിലെത്തിയ ആലപ്പുഴയിലുമാണ്.

- Advertisement -

ജില്ലാ സമ്മേളന തിയതികൾ ഇങ്ങനെ: കണ്ണൂർ- ഡിസംബർ 10,11,12 എറണാകുളം, വയനാട് ഡിസംബർ 14,15,16, പത്തനംതിട്ട, മലപ്പുറം- ഡിസംസബർ 27,28,29, പാലക്കാട്, കൊല്ലം-ഡിസംബർ 31, ജനുവരി ഒന്ന്, രണ്ട്, ഇടുക്കി – ജനുവരി നാല്, അഞ്ച്, ആറ്, കോഴിക്കോട് – ജനുവരി 10,11,12, കോട്ടയം, തിരുവനന്തപുരം – ജനുവരി 14,15,16, തൃശൂർ, കാസർഗോഡ് – ജനുവരി 21,22,23, ആലപ്പുഴ- ജനുവരി 28,29,30. എറണാകുളത്താണു സംസ്ഥാന സമ്മേളനം. തിയതി തീരുമാനിച്ചിട്ടില്ല. പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യപാതിയിൽ കണ്ണൂരിൽ നടക്കും.

കോൺഗ്രസ് ദേശീയ തലത്തിൽ ദുർബലപ്പെട്ടതായി എ വിജയരാഘവൻ പറഞ്ഞു. ഉൾപ്പാർട്ടി ജനാധിപത്യമില്ലാത്ത കോൺഗ്രസിനു കൃത്യമായ നയങ്ങളുമില്ല. ഭരണമുള്ള മൂന്ന് സംസ്ഥാനളിൽ പോലും ചേരിപ്പോരാണ്. പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പോര്. തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാർട്ടിയാണ് കേരളത്തിലിപ്പോൾ കോൺഗ്രസ്. തർക്കങ്ങൾ അനന്തമായി മുന്നോട്ടുപോകും. യുഡിഎഫിന്റെ തകർച്ചയുടെ വേഗം വർധിച്ചതായും വിജയരാഘവൻ പറഞ്ഞു.

 

- Advertisement -

Leave A Reply

Your email address will not be published.