Ultimate magazine theme for WordPress.

അതിതീവ്ര ന്യൂന മർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ കനത്ത മഴ: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ തുടരും. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സൂചന പ്രകാരം ന്യൂനമർദ്ദ സ്വാധീന ഫലമായി ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ( സെപ്റ്റംബർ 5-7 കാലാവർഷം കേരളത്തിൽ വ്യാപകമായി സജീവമാകാൻ സാധ്യതയുണ്ട്.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്.

 

- Advertisement -

Leave A Reply

Your email address will not be published.