കെ സി വേണുഗോപാലിനെതിരെ കൈക്കോർത്ത് ഇരു ഗ്രൂപ്പുകൾ, ഗുരുതര ആരോപണങ്ങളുമായി ഹൈക്കമാൻഡിന് കത്ത്
തിരുവനന്തപുരം: കെ സി വേണുഗോപാലിനെതിരെ കോൺഗ്രസിനുള്ളിൽ പട നീക്കം. നേതാവിനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് എ, ഐ ഗ്രൂപ്പുകൾ. ഗ്രൂപ്പുകൾ സജീവമായ കോൺഗ്രസിൽ കെ സി വേണുഗോപാൽ മൂന്നാമതൊരു ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതായാണ് ഗ്രൂപ്പുകളുടെ പരാതി.
ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് എത്തിയ വ്യക്തിയാണെങ്കിലും ഇപ്പോൾ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിലെ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിന് അയച്ച കത്തിൽ ആരോപിക്കുന്നു.
- Advertisement -
അതേസമയം കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നതിലും നേതാക്കന്മാരുടെ ഇടയിൽ പരസ്യപ്രതികരണങ്ങൾ തുടരുന്നതിലും ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്ന് സൂചന. ഇരു ഗ്രൂപ്പിലേയും മുതിർന്ന നേതാക്കൾ സംയമനം പാലിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ഇവരോട് നേരിട്ട് സംസാരിക്കാൻ കെ പി സി സി നേതൃത്വത്തോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡി സി സി വിവാദത്തിൽ കെ പി സി സി നേതൃത്വം ചർച്ചക്കു മുൻകൈ എടുത്താൽ സഹകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു.
- Advertisement -